കോടതിയില്‍ കുറ്റം നിഷേധിച്ച് പീതാംബരൻ‌

കാഞ്ഞങ്ങാട്∙ പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി പീതാംബരൻ കോടതിയിൽ കുറ്റം നിഷേധിച്ചു. പൊലീസ് മർദിച്ചാണു കുറ്റം സമ്മതിപ്പിച്ചതെന്ന് പീതാംബരൻ കോടതിയിൽ ബോധിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി. പൊലീസുകാർ പീഡിപ്പിച്ചു കുറ്റം സമ്മതിപ്പിക്കുകയാണെന്നാണു വാദം. ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണു പീതാംബരൻ കുറ്റം നിഷേധിച്ചത്.ബേക്കൽ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ കഴിഞ്ഞപ്പോൾ തന്നെ അവിടെയുള്ള ചില പൊലീസുകാരോടു താൻ കുറ്റം ചെയ്തിട്ടില്ലെന്നു പീതാംബരൻ പറഞ്ഞിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *