ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം അപകടകരമായ സാഹചര്യത്തില്‍: ട്രംപ്

വാഷിംങ്ടണ്‍: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം അപകടകരമായ സാഹചര്യത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് പരിഹരിക്കണമെന്നാണ് അമേരിക്കയുടെ ആഗ്രഹമെന്നും ട്രംപ് വ്യക്തമാക്കി. ശക്തമായ നടപടികളാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും ഇടയിലുള്ള നിലവിലെ സാഹചര്യം അപകടമായ അവസ്ഥയിലാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നത്. പുല്‍വാമആക്രമണത്തില്‍ 40 സൈനികര്‍ വീരമൃത്യു വരിച്ചു. ഈ അവസ്ഥ അവസാനിച്ച് കാണണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് വൈറ്റ് ഹൗസില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യ ശക്തമായി തിരിച്ചടിക്കാനാണ് ആലോചിക്കുന്നത്. നിരവധി പേരുടെ ജീവനാണ് നഷ്ടമായത്.തങ്ങള്‍ക്ക് അക്കാര്യം മനസിലാകുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *