സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെ അച്ഛന്‍ ഹൈക്കോടതിയെ സമീപിക്കും

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും, കൃപേഷും കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കും. കൊല നടത്തിയത് പുറത്തുനിന്നുള്ളവരാണെന്നും പിന്നില്‍ കൂടുതല്‍ പേരുണ്ടെന്നും കൃഷ്ണന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതിനെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് കൃഷ്ണന്‍ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *