പെരിയ ഇരട്ടക്കൊല: കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

കാസർകോട് : പെരിയ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഐജി എസ്.ശ്രീജിത്തിന്റെ മേൽനോട്ടത്തിലുള്ള സംഘത്തിനായിരിക്കും അന്വേഷണ ചുമതല. ഇതു സംബന്ധിച്ച ഉത്തരവ് ഡിജിപി ലോക്നാഥ് ബെഹ്റ പുറപ്പെടുവിച്ചു.കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള അഞ്ചു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഏച്ചിലടുക്കം സ്വദേശി സുരേഷ്, ഗിജിന്‍, ശ്രീരാഗ്, അനിൽകുമാർ എന്നിവരും 19 വയസുകാരന്‍ അശ്വിനുമാണ് അറസ്റ്റിലായത്. കൃത്യം നടത്തിയത് പീതാംബരന്‍റെ നിര്‍ദേശപ്രകാരമാണെന്നു അറസ്റ്റിലായവര്‍ മൊഴി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *