വീരചരമമടഞ്ഞ സിആര്‍പിഎഫ് ജവാന്‍ വസന്തകുമാറിന്റെ ഭൗതികശരീരം സ്വദേശമായ വയനാട് ലക്കിടിയില്‍

മലപ്പുറം: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരചരമമടഞ്ഞ സിആര്‍പിഎഫ് ജവാന്‍ വി.വി.വസന്തകുമാറിന്റെ ഭൗതികശരീരം സ്വദേശമായ വയനാട് ലക്കിടിയില്‍ എത്തിച്ചു. ലക്കിടി ഗവ.സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. ഒട്ടേറേപ്പേരാണ് ഇവിടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരിക്കുന്നത്. സംസ്‌കാരം എട്ടോടെ തൃക്കൈപ്പറ്റിയിലെ ശ്മാനത്തില്‍ നടത്തും.
ഉച്ചയോടെ ഭൗതികശരീരം കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു. കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയ ഭൗതികശരീരത്തില്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി ഇ.പി.ജയരാജനും അന്തിമോപചാരം അര്‍പ്പിച്ചു. മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, കെ.ടി.ജലീല്‍, എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ എന്നിവരും ആദരാഞ്ജലിയര്‍പ്പിച്ചു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഭൗതികശരീരം എത്തിച്ചപ്പോള്‍ ‘അമര്‍ രഹേ അമര്‍ രഹേ, അമര്‍ രഹേ വസന്തകുമാര്‍’ എന്ന വിളികളാല്‍ മുഖരിതമായിരുന്നു. ഭാരത് മാതാ കീ ജയ് വിളിച്ചും കൈകളുയര്‍ത്തിയും ജനങ്ങള്‍ അഭിവാദ്യമര്‍പ്പിച്ചു. വിമാനത്താവളത്തിലെത്തിച്ചപ്പോള്‍ വസന്തകുമാറിന് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *