കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ ശക്തമായ വിധിയുമായി കോടതി. ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവും 3 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശനിയാഴ്ച രാവിലെ ഫാ. റോബിന്‍ വടക്കുംചേരി കുറ്റക്കാരനാണെന്ന് അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. ഉച്ചയോടെ ശിക്ഷ വിധിക്കുകയും ചെയ്തു. 3 വകുപ്പുകളിലായി 60 വര്‍ഷമാണു ശിക്ഷ. ഇത് ഒറ്റത്തവണ 20 വര്‍ഷമായി അനുഭവിച്ചാല്‍ മതി.
പിഴത്തുകയില്‍ പകുതി പെണ്‍കുട്ടിക്കു നല്‍കണം. കോടതിയില്‍ വ്യാജമൊഴി നല്‍കിയതിന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ വിശദീകരണം തേടും. ഇതു തൃപ്തികരമല്ലെങ്കില്‍ ശിക്ഷാ നടപടി സ്വീകരിക്കും. പെണ്‍കുട്ടി ജന്മം നല്‍കിയ കുട്ടിക്ക് സംരക്ഷണം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കണ്ണൂര്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടു കോടതി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *