”ഓര്‍മ്മ”യുടെ ഓഡിയോ പ്രകാശനം

സൂരജ് ശ്രുതി സിനിമാസിന്റെ ബാനറില്‍ സുരേഷ് തിരുവല്ല കഥയെഴുതി സംവിധാനം ചെയ്യുന്ന ”ഓര്‍മ്മ”യുടെ ഓഡിയോ പ്രകാശനം പത്തനാപുരം ഗാന്ധിഭവനില്‍ നടന്നു. ഗാന്ധിഭവന്‍ ജനറല്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍, ഓഡിയോ സീഡിയുടെ റെപ്പ്‌ളിക്ക, കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രശസ്തനായ ധര്‍മ്മരാജന് നല്കിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ഗാന്ധിഭവനിലെ അന്തേവാസിയായ പ്രശസ്ത ചലച്ചിത്രനടന്‍ ടി.പി. മാധവനെയും ആയിരത്തിലേറെ വരുന്ന മറ്റു അന്തേവാസികളെയും സാക്ഷി നിറുത്തിയായിരുന്നു ചടങ്ങ് അരങ്ങേറിയത്. പുനലൂര്‍ സോമരാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചലച്ചിത്രനടന്‍ ബാലാജിശര്‍മ്മ മുഖ്യാതിഥിയായിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ സുരേഷ് തിരുവല്ലയായിരുന്നു പ്രോഗ്രാം ആങ്കര്‍. ഓര്‍മ്മ ടീമിലെ കലാകാരന്മാരുടെ ഗാനമേള, കോമഡി സ്‌കിറ്റുകള്‍, മിമിക്രി, നാടന്‍പാട്ട് എന്നിവയും ഉണ്ടായിരുന്നു.
ബാനര്‍-സൂരജ് ശ്രുതി സിനിമാസ്, കഥ, സംവിധാനം – സുരേഷ് തിരുവല്ല, നിര്‍മ്മാണം – സാജന്‍ റോബര്‍ട്ട്, തിരക്കഥ, സംഭാഷണം – ഡോ. രവി പര്‍ണ്ണശാല, എക്‌സി. പ്രൊഡ്യൂസര്‍ – സ്റ്റാന്‍ലി മാത്യുസ് ജോണ്‍, ഛായാഗ്രഹണം – പ്രതീഷ് നെന്മാറ, എഡിറ്റിംഗ് – കെ. ശ്രീനിവാസ്, പ്രൊ: കണ്‍ട്രോളര്‍ – ജയശീലന്‍ സദാനന്ദന്‍, ഗാനരചന – അജേഷ് ചന്ദ്രന്‍, അനുപമ, സംഗീതം – രാജീവ് ശിവ, ബാബുകൃഷ്ണ, ആലാപനം-എം.ജി. ശ്രീകുമാര്‍, സൂര്യഗായത്രി, മ്യൂസിക് റിലീസ് – മാഗസിന്‍ മീഡിയ മ്യൂസിക്‌സ്, ചീഫ് അസ്സോ: ഡയറക്ടര്‍ – കെ.ജെ. വിനയന്‍, അസ്സോ: ഡയറക്ടര്‍ – അലക്‌സ് ആയൂര്‍, പശ്ചാത്തല സംഗീതം – റോണി റാഫേല്‍, കല-റിഷി.എം, ചമയം – ബൈജു ബാലരാമപുരം, കോസ്റ്റ്യും – സൂര്യശ്രീകുമാര്‍, സ്റ്റില്‍സ് – അജേഷ് ആവണി, ഡിസൈന്‍സ്-സജീവ് വ്യാസ, സ്റ്റുഡിയോ – ചിത്രാഞ്ജലി, റിലീസ്-ഹൈഹോപ്‌സ് ഫിലിം ഫാക്ടറി, സൂരജ് ശ്രുതി സിനിമാസ്, പിആര്‍ഓ – അജയ്തുണ്ടത്തില്‍.
ഗായത്രി അരുണ്‍, ഓഡ്രിമിറിയം, ജയകൃഷ്ണന്‍, സൂരജ്കുമാര്‍ (ക്വീന്‍ഫെയിം), ദിനേശ് പണിക്കര്‍, വി.കെ. ബൈജു, മഹേഷ്, ഷിബുലബാന്‍, സാബു തിരുവല്ല, സ്റ്റാന്‍ലി മാത്യുസ് ജോണ്‍, രാജേഷ് പുനലൂര്‍, സുരേഷ് തിരുവല്ല, ശിവമുരളി, ജയ്‌സപ്പന്‍ മത്തായി, കെ.ജെ. വിനയന്‍, രമേഷ് ഗോപാല്‍, അപ്പിഹിപ്പി വിനോദ്, സതീഷ്‌കുറുപ്പ്, ആല്‍ഫി, കെ.പി. സുരേഷ്‌കുമാര്‍, മന്‍ജിത്, ശോഭാമോഹന്‍, അഞ്ജുനായര്‍, ആഷിമേരി, ഡയാനമിറിയം, മണക്കാട് ലീല, ബീനാസുനില്‍, അമ്പിളി, ഐശ്വര്യ എന്നിവരഭിനയിക്കുന്നു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

Leave a Reply

Your email address will not be published. Required fields are marked *