കല്ല്യോട്ട് കണ്ണീര്‍പ്പാടം ഡോക്യുമെന്ററി പ്രകാശനം ചെയ്തു

പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ശരത്‌ലാലിന്റെയും കൃപേക്ഷിന്റെയും മൃഗീയമായ കൊലപാതകം പ്രതിപാദിക്കുന്ന ‘കല്ല്യോട്ട് കണ്ണീര്‍പ്പാടം’ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം പ്രമുഖ എഴുത്തുകാരന്‍  ഡോ. ശശി തരൂര്‍ നിര്‍വഹിച്ചു. ഡോക്യുമെന്ററിയുടെ തിരക്കഥയും സംവിധാനവും പി.റ്റി. ചാക്കോ നിര്‍വഹിച്ചു.
കെപിസിസിയില്‍ നടന്ന ചടങ്ങില്‍ പെരുമ്പടവം  ശ്രീധരന്‍, എംഎം ഹസന്‍,  വി.എസ്. ശിവകുമാര്‍, പാലോട് രവി, ശരത്ചന്ദ്ര പ്രസാദ്, എന്‍. പീതാംബരകുറുപ്പ്, പി.എസ്. പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
കൊല്ലപ്പെട്ട ഷുഹൈബിനെക്കുറിച്ച് പി.റ്റി. ചാക്കോ തയാറാക്കിയ ഷുഹൈബ്  എന്ന പോരാളി എന്ന ഡോക്യുമെന്ററി കൊല്‍ക്കത്ത,  അഹമ്മദാബാദ് ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *