ഹൃദ്യം പൂര്‍ത്തിയായി

ജ്വാലാമുഖി ഫിലിംസിന്റെ ബാനറില്‍ കെ.സി. ബിനു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഹൃദ്യ’ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
സമൂഹനന്മയ്ക്കായി വ്യത്യസ്തമായ പാത തിരഞ്ഞെടുത്ത ഒരു ചെറുപ്പക്കാരന്‍, ദൗത്യത്തിനിടെ മാരകമായി മുറിവേറ്റ് സോഫിയ എന്ന വിധവയുടെ പരിചരണത്തിലെത്തിപ്പെടുന്നു. തികഞ്ഞ ദൈവവിശ്വാസിയായ സോഫിയ ആ യുവാവിനെ പരിചരിക്കുന്നു. പരിചരണത്തിനിടയിലെ ജീവിത മുഹൂര്‍ത്തങ്ങള്‍ മറ്റു വഴികളിലേക്ക് തിരിയുന്നു. ലോകത്തിന്റെ മുന്നില്‍ ഞെട്ടിപ്പിക്കുന്ന ഒരു സന്ദേശം ഒരു ഓര്‍മ്മപ്പെടുത്തല്‍പ്പോലെ സ്ഥാപിച്ചുകൊണ്ട് ഹൃദ്യം അവസാനിക്കുമ്പോള്‍ തീര്‍ച്ചയായും അതൊരു ആഗോള സിനിമയായിരിക്കുമെന്നതാണ് സംവിധായകന്റെ ആത്മവിശ്വാസം.
നായക കഥാപാത്രമായ സാംകുമാറായി നവാഗതനായ അജിത്, സോഫിയയായി നവാഗത നടി ശോഭ എന്നിവര്‍ക്കുപുറമെ കൊച്ചുപ്രേമന്‍, കോട്ടയം നസീര്‍, പ്രൊഫ. എ. കൃഷ്ണകുമാര്‍, അജേഷ് ബാബു, ബീനാസുനില്‍, ഷബീര്‍ഷാ, ക്രിസ്റ്റിന, സന്തോഷ് അടൂര്‍, ജാബിര്‍, അജേഷ് ജയന്‍, ദിവേഷ്, വിഷ്ണു, രാജന്‍ ജഗതി, ശ്രീകുമാര്‍, സച്ചിന്‍, കെ.പി. സുരേഷ്‌കുമാര്‍ തുടങ്ങിയവരും ഹൃദ്യത്തില്‍ കഥാപാത്രങ്ങളാകുന്നു.
ബാനര്‍, നിര്‍മ്മാണം – ജ്വാലാമുഖി ഫിലിംസ്, രചന, സംവിധാനം – കെ.സി. ബിനു, ഛായാഗ്രഹണം – ആനന്ദ്കൃഷ്ണ, ഗാനരചന – പൂവ്വച്ചല്‍ ഖാദര്‍, സംഗീതം – അജിത് കുമാര്‍, പവിത്രന്‍, അസ്സോ: ഡയറക്ടര്‍ – ഷബീര്‍ഷാ, എഡിറ്റിംഗ് – വിഷ്ണു പുളിയറ, കല – രാജേഷ് ട്വിങ്കിള്‍, ചമയം – വൈശാഖ്, വസ്ത്രാലങ്കാരം – സച്ചിന്‍കൃഷ്ണ, സംവിധാന സഹായികള്‍ – അനീഷ്. ബി.ജെ., അനീഷ്, അശ്വതി, സ്റ്റില്‍സ് – സന്തോഷ്, പി.ആര്‍.ഓ – അജയ്തുണ്ടത്തില്‍. പാലോട് വനത്തിനുള്ളിലും തിരുവനന്തപുരത്തെ മറ്റ് പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം.

Leave a Reply

Your email address will not be published. Required fields are marked *