27 വർഷത്തിന് ശേഷം കൊലപാതക കേസിലെ മുഖ്യപ്രതി പിടിയിലായി

പത്തനംതിട്ട : 27 വർഷത്തിന് ശേഷം കൊലപാതക കേസിലെ മുഖ്യപ്രതി കുമളി വണ്ടിപെരിയാറില്‍ പൊലീസ് പിടിയിലായി. പത്തനംതിട്ടയില്‍ യാചകനെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതി പീരുമേട് പാമ്പനാർ സ്വദേശി മുനിയാണ്ടിയെയാണ് പൊലീസ് പിടികൂടിയത്.\

1991 ലാണ് സംഭവം.27 വർഷങ്ങൾക്കു മുൻപ് ശബരിമലയിൽ ജോലിചെയ്തുവരികയായിരുന്ന ഇയാൾ ഒരു യാചകനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി പണം തട്ടിയെടുത്തു എന്നതാണ് കേസ്. ഇയാൾ പാമ്പനാറ്റിൽ നിന്നും കെ.എസ്.ആർ.ടി.സി. ബസിൽ കുമളിയിലേക്ക് വരുന്നുണ്ടെന്ന് കട്ടപ്പന ഡി.വൈ.എസ്.പി. യ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *