ദേവസ്വം ബോര്‍ഡിന്റെ മലക്കംമറിച്ചിലിനെതിരെ ദേവസ്വം ജീവനക്കാരുടെ സംഘടന

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡിന്റെ മലക്കംമറിച്ചിലിനെതിരെ ദേവസ്വം ജീവനക്കാരുടെ സംഘടനയായ ട്രാവന്‍കൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്. യുവതീപ്രവേശവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്തുതകളും നിയമങ്ങളും ദേവസ്വം ബോര്‍ഡും സര്‍ക്കാരും സുപ്രീം കോടതിയെ അറിയിച്ചില്ലെന്നു ഭരണഘടനാ ബെഞ്ചിന് എഴുതി നല്‍കിയ വാദത്തില്‍ സംഘടന ആരോപിച്ചു

പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയില്‍ ബോര്‍ഡ് നിലപാട് മാറ്റിയതിനാലാണ് വാദം എഴുതി നല്‍കാന്‍ നിര്‍ബന്ധിതരായെന്നും സംഘടന അറിയിച്ചു. ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിലോ സ്വത്തിലോ ഇടപെടാന്‍ സര്‍ക്കാരിന് അവകാശം ഇല്ല. ഇക്കാര്യം കണക്കില്‍ എടുക്കുന്നതില്‍ ഭരണഘടന ബെഞ്ച് പരാജയപ്പെട്ടു.
ശബരിമലയില്‍ യുവതികള്‍ക്കു പ്രവേശിക്കാമെന്ന സെപ്റ്റംബര്‍ 28-ലെ സുപ്രീം കോടതി ആരാധനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്ന ഭരണഘടന വ്യവസ്ഥയ്ക്ക് എതിരാണ്. അതുകൊണ്ടു തന്നെ വിധി പുനഃപരിശോധിക്കണമെന്നും ട്രാവന്‍കൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു. സംഘടനയ്ക്കു വേണ്ടി അഭിഭാഷകരായ രഞ്ജിത്ത് ബി.മാരാര്‍, ലക്ഷ്മി എന്‍. കൈമള്‍ എന്നിവരാണ് വാദങ്ങള്‍ എഴുതി നല്‍കിയത്

Leave a Reply

Your email address will not be published. Required fields are marked *