ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ വെടിയേറ്റ് മരിച്ചു; 3 പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് ബിശ്വാസ് (37) വെടിയേറ്റ് മരിച്ചു. മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗ്ലദേശ് അതിര്‍ത്തിക്കു സമീപമുള്ള ഫുല്‍ബാരിയില്‍ സരസ്വതി പൂജ ചടങ്ങുകളില്‍ പങ്കെടുക്കവെ അക്രമി വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിരവധി തവണ വെടിയുതിര്‍ത്ത ശേഷം ഇവര്‍ ഓടിപ്പോയി.
നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ സത്യജിത് കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് വിവാഹിതനായത്. എംഎല്‍എയ്‌ക്കൊപ്പം മന്ത്രി രത്‌നാ ഘോഷ്, ടിഎംസി ജല്‍പയ്ഗുരി ജില്ലാ പ്രസിഡന്റ് ഗൗരിശങ്കര്‍ ദത്ത എന്നിവരുമുണ്ടായിരുന്നു. സംഭവത്തിനു പിന്നില്‍ ബിജെപിയാണെന്നു തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ബിജെപി ഇതു നിഷേധിച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്നും ബംഗാള്‍ പോലീസില്‍ വിശ്വാസമില്ലെന്നും ബിജെപി നേതാവ് ദിലീപ് ഘോഷ് അറിയിച്ചു.
കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും ബിശ്വാസിനെ പിന്നില്‍നിന്ന് വെടിവയ്ക്കുകയായിരുന്നുവെന്നും എസ്പി രൂപേഷ് കുമാര്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *