ഉപമുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അനുവദിച്ചിരുന്ന ബംഗ്ലാവ് തേജസ്വിയാദവ് ഒഴിയണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവ് തേജസ്വി യാദവിന് ഉപമുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അനുവദിച്ചിരുന്ന ബംഗ്ലാവ് ഒഴിയണമെന്ന ബീഹാര്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ തേജസ്വി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അതേസമയം, സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത തേജസ്വി യാദവിന്റെ നടപടിക്ക് സുപ്രീംകോടതി 50, 000 രൂപ പിഴയിട്ടു. ഉപമുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് തേജസ്വിക്ക് പട്‌നയിലെ ദേശ്‌രത്‌ന മാര്‍ഗില്‍ ഔദ്യോഗിക ബംഗ്ലാവ് അനുവദിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *