പിതാവിന്റെ തെറ്റ് ആവര്‍ത്തിക്കുകയാണ് രാഹുൽ ഗാന്ധിയെന്ന് ജയ്റ്റലി

ന്യൂഡൽഹി : മുത്വലാഖ് വിഷയത്തിൽ പിതാവിന്റെ തെറ്റ് ആവർത്തിക്കാനുള്ള പുറപ്പാടിലാണ് രാഹുൽ ഗാന്ധിയെന്ന് കേന്ദ്രമന്ത്രി അരുൺ ജയ്റ്റലി.കോൺഗ്രസ് അധികാരത്തിലേറിയാൽ മുത്വലാഖ് ബിൽ പിൻവലിക്കുമെന്ന മഹിളാ കോൺഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ജയ്റ്റലിയുടെ പ്രതികരണം.

ഷാ ബാനു കേസിലെ സുപ്രീം കോടതി വിധി അട്ടിമറിച്ച കോൺഗ്രസ് 32 വർഷത്തിനു ശേഷം അതേ തെറ്റ് ആവർത്തിക്കാൻ ഒരുങ്ങുകയാണ്.ഷാ ബാനു കേസിൽ മുസ്ലീം സ്ത്രീകൾക്ക് ജീവനാംശം ഉറപ്പ് വരുത്തുന്ന സുപ്രീം കോടതി ഉത്തരവ് അട്ടിമറിച്ചത് രാജീവ് ഗാന്ധിയാണ്,ഇപ്പോൾ അതേ തെറ്റ് ആവർത്തിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹത്തിന്റെ മകൻ. രാജീവ് ഗാന്ധിയുടെ പ്രവർത്തി മുസ്ലീം സ്ത്രീകളെ വലിയ ബുദ്ധിമുട്ടിലേയ്ക്കും,ദാരിദ്യത്തിലേയ്ക്കുമാണ് തള്ളിവിട്ടത്.അത് ആവർത്തിക്കപ്പെടാതിരിക്കാനാണ് മുത്വലാഖ് കൊണ്ടുവന്നത്- അരുൺ ജയ്റ്റലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *