ആന പ്രതിമകള്‍ സ്ഥാപിക്കാന്‍ ചെലവാക്കിയ പണം മായാവതി തിരികെ നല്‍കണമെന്നു സുപ്രീം കോടതി

ന്യൂഡല്‍ഹി: ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) ഉത്തര്‍പ്രദേശിലെ വിവിധ ഇടങ്ങളില്‍ ആന പ്രതിമകള്‍ സ്ഥാപിക്കാന്‍ ചെലവാക്കിയ പണം അധ്യക്ഷ മായാവതി സര്‍ക്കാര്‍ ഖജനാവിലേക്ക് തിരികെ നല്‍കണമെന്നു സുപ്രീം കോടതി ഉത്തരവ്. രാഷ്ട്രീയപാര്‍ട്ടിയുടെ പ്രചാരണത്തിനായി പൊതുഖജനാവില്‍ നിന്നു പണം ചെലവാക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ബിഎസ്പിയുടെ ചിഹ്നമാണ് ആന.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ്മാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജികള്‍ ഏപ്രില്‍ രണ്ടിനു വീണ്ടും പരിഗണിക്കുമെന്നു കോടതി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം മേയ് മാസത്തില്‍ ഹര്‍ജി പരിഗണിക്കണമെന്ന ബിഎസ്പിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *