മത്സ്യത്തൊഴിലാളികളെ നൊബേല്‍ പുരസ്‌കാരത്തിനു ശുപാര്‍ശ ചെയ്ത് ശശി തരൂര്‍ എംപി

തിരുവനന്തപുരം: പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികളെ നൊബേല്‍ പുരസ്‌കാരത്തിനു ശുപാര്‍ശ ചെയ്ത് ശശി തരൂര്‍ എംപി. കേരളത്തില്‍ ഉണ്ടായ വലിയ ദുരന്തത്തില്‍, സ്വന്തം ജീവനും ജീവനോപാധികള്‍ക്കും വിലകല്‍പിക്കാതെയാണു സഹജീവികളുടെ രക്ഷയ്ക്കായി മത്സ്യത്തൊഴിലാളികള്‍ ഇറങ്ങിപ്പുറപ്പെട്ടതെന്നു നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ് അയച്ച കത്തില്‍ ശശി തരൂര്‍ പറഞ്ഞു

മത്സ്യത്തൊഴിലാളികളുടെ പ്രാദേശിക അറിവുകളും ഉള്‍പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായി. ഇവരുടെ ഇടപെല്‍ മറ്റു രക്ഷാസംഘങ്ങള്‍ക്കും സഹായകമായി. രാജ്യത്താകെയുള്ള മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്നവരാണ്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ അവസ്ഥയും വിഭിന്നമല്ല- ശശി തരൂര്‍ കത്തില്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *