വനിതയെ പരസ്യമായി ആക്ഷേപിച്ചെന്ന പരാതിയില്‍ മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു

ആലപ്പുഴ : സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ വനിതയെ പരസ്യമായി ആക്ഷേപിച്ചെന്ന പരാതിയില്‍ മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാനും സമന്‍സ് അയയ്ക്കാനും അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഉത്തരവിട്ടു. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തി കേസെടുക്കാനാണ് നിര്‍ദേശം. മാര്‍ച്ച് 29നു സുധാകരന്‍ ഹാജരാകണം.
സിപിഎം തോട്ടപ്പള്ളി കൊട്ടാരവളവ് തെക്ക് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഉഷ സാലിയുടെ സ്വകാര്യ അന്യായത്തിലാണു നടപടി. 2016 മാര്‍ച്ചില്‍ ഒരു റോഡ് ഉദ്ഘാടനത്തിനു വേണ്ടത്ര ആളെ കൂട്ടിയില്ലെന്നു പറഞ്ഞ് സമ്മേളനത്തില്‍ വച്ച് ഉഷ സാലിയെ മന്ത്രി അപമാനിച്ചെന്നാണു പരാതി.
സംഭവത്തിനു പിന്നാലെ ഉഷയെ സിപിഎമ്മില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. അപമാനത്തിനെതിരേ ഉഷ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. തുടര്‍ന്നാണു കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *