സി.പി.എം തിരഞ്ഞെടുപ്പിന് സജ്ജമെന്ന് കോടിയേരി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുമുന്നണിക്ക് അനുകൂല സാഹചര്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എപ്പോള്‍ തിരഞ്ഞെടുപ്പു നടന്നാലും പാര്‍ട്ടി സജ്ജമാണ്. സര്‍വേ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി, റിപ്പോര്‍ട്ടുകള്‍ ആസൂത്രിതമാണന്നും ആരോപിച്ചു

പാര്‍ട്ടി മേഖലാ ജാഥകളുടെ സമാപനത്തോടെ പ്രചാരണത്തിനിറങ്ങുമെന്നും കോടിയേരി തിരുവനന്തപുരത്തു പറഞ്ഞു. എല്‍ഡിഎഫില്‍ പുതിയതായി വന്നവര്‍ ആരും സീറ്റിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നാണ് സിപിഎം നിര്‍ദേശം. 11ന് ചേരുന്ന ഇടതുമുന്നണിയോഗത്തില്‍ തീരുമാനം പ്രഖ്യാപിക്കും.<
ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തുനിന്നു മാറ്റിയതു യൂണിയനുകളുടെ സമ്മര്‍ദത്തിനു വഴങ്ങിയല്ലെന്നും കോടിയേരി പറഞ്ഞു. പ്രവര്‍ത്തന സൗകര്യം നോക്കിയാണ് തച്ചങ്കരിയെ മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *