എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി നിരാഹാരസമരം നടത്തുന്നവരെ പരസ്യമായി തള്ളിപ്പറഞ്ഞ് മന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സെക്രട്ടേറിയറ്റിനു മുമ്പില്‍ നിരാഹാരസമരം നടത്തുന്നവരെ പരസ്യമായി തള്ളിപ്പറഞ്ഞ് മന്ത്രി കെ.കെ.ശൈലജ. സമരം എന്തിനാണെന്നറിയില്ല. സമരക്കാരുടെ ലക്ഷ്യം മനസ്സിലാകുന്നില്ല. കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
മനഃസാക്ഷിയുണ്ടെങ്കില്‍ മന്ത്രിക്ക് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം എന്തിനെന്നു മനസ്സിലാകുമെന്നു സാമൂഹ്യപ്രവര്‍ത്തക ദയാബായി പറഞ്ഞു. സമരക്കാരെ അറിയില്ലെങ്കില്‍ മന്ത്രി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയതെങ്ങനെയെന്നും അവര്‍ ചോദിച്ചു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും കെ.കെ.ശൈലജയുമാണു സമരമുന്നണിയുമായി ചര്‍ച്ച നടത്തിയത്. എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടു കുട്ടികളും രക്ഷിതാക്കളുമടക്കം മുപ്പതംഗ സംഘമാണു സമരത്തിലുള്ളത്

Leave a Reply

Your email address will not be published. Required fields are marked *