ഋഷികുമാര്‍ ശുക്ല സിബിഐയുടെ പുതിയ മേധാവി

ന്യൂഡല്‍ഹി: മധ്യപ്രദേശ് മുന്‍ ഡിജിപി ഋഷികുമാര്‍ ശുക്ല സിബിഐയുടെ പുതിയ മേധാവി. 1983 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. 30 പേരുടെ പട്ടികയില്‍നിന്നാണ് ശുക്ലയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് ഉന്നതാധികാര സമിതി തിരഞ്ഞെടുത്തത്. നിലവില്‍ മധ്യപ്രദേശ് പൊലീസ് ഹൗസിങ് കോര്‍പ്പറേഷന്റെ ചെയര്‍മാനാണ് ശുക്ല.
അതേസമയം ശുക്ലയുടെ നിയമനത്തില്‍ കോണ്‍ഗ്രസിന്റെ സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ വിയോജിപ്പ് അറിയിച്ചു. ഖര്‍ഗെ പ്രധാനമന്ത്രിക്കു വിയോജനക്കുറിപ്പ് നല്‍കി. ജാവീദ് അഹമ്മദിനു നിയമനം നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *