കേരള ബാങ്ക് ഏറ്റവും വലിയ ബാങ്കിങ്ങ് ശൃംഖലയായി മാറും

തിരുവനന്തപുരം: വരുന്ന വര്‍ഷങ്ങളില്‍ നിര്‍ണായക പദ്ധതിയായി കേരള ബാങ്ക് മാറുമെന്ന് ധനമന്ത്രി തോമസ് ഐസക്. വ്യവസ്ഥകള്‍ അംഗീകരിച്ചതിനാല്‍ കേരള ബാങ്കിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്. ഈ സമ്മേളനത്തില്‍ തന്നെ സഹകരണ നിയമം ഭേദഗതി ചെയ്യും. ഇതോടെ കേരള ബാങ്ക് തുടങ്ങാനുള്ള തടസ്സങ്ങള്‍ മറികടക്കാനാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

സഹകരണ നിയമവും ചട്ടങ്ങളും പാലിച്ച് ബാങ്കുകളെ ലയിപ്പിക്കും. കേരളത്തിലെ സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍ അവയുടെ ശാഖകള്‍ എന്നിവ കേരള ബാങ്കില്‍ ലയിക്കും. ഇതോടെ കേരളത്തിലെ ഏറ്റവും വലിയ ബാങ്കും രാജ്യത്തെ ആദ്യത്തെ ഷെഡ്യൂള്‍ഡ് ബാങ്കുമായി കേരള ബാങ്ക് മാറും.

Leave a Reply

Your email address will not be published. Required fields are marked *