അയോദ്ധ്യ കേസില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കല്‍ തുടങ്ങില്ല

ന്യൂഡല്‍ഹി: അയോദ്ധ്യ കേസില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കല്‍ തുടങ്ങില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചിലെ ഒരാള്‍ അവധിയില്‍ പ്രവേശിച്ച സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.

ഭരണഘടനാ ബഞ്ചിലെ അംഗം ജസ്റ്റിസ് എസ്.എ ബോബ്‌ദെയാണ് അവധിയില്‍ പ്രവേശിച്ചത്. ജനുവരി 29 നാണ് കേസ് പരിഗണിക്കാനിരുന്നത്.

കേസ് വാദം കേള്‍ക്കുന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ്ക്ക് പുറമെ ജസ്റ്റിസ് അബ്ദുള്‍ നസീര്‍, ജസ്റ്റിസ് അശോക് ഭൂഷണ്‍, എസ്.എ ബോബ്‌ദെ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *