കോണ്‍ഗ്രസ് നിയമസഭാംഗങ്ങളെ പാര്‍ട്ടി നേതൃത്വം നിലയ്ക്കു നിര്‍ത്തണമെന്ന് എച്ച്.ഡി. കുമാരസ്വാമി

ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ക്ക് എതിരെ രംഗത്ത്. കോണ്‍ഗ്രസ് നിയമസഭാംഗങ്ങളെ പാര്‍ട്ടി നേതൃത്വം നിലയ്ക്കു നിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാന്‍ തയാറാണ്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയാണു തങ്ങളുടെ മുഖ്യമന്ത്രിയെന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി
ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട ആള്‍ ഞാനല്ല. പരാമര്‍ശങ്ങള്‍ തുടരാനാണു കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനമെങ്കില്‍ സ്ഥാനം ഉപേക്ഷിക്കാനും തയാറാണെന്നും കുമാരസ്വാമി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *