ബി.ജെ.പിക്കെതിരെ കുമാരസ്വാമി

ബെംഗളൂരു : കര്‍ണാടകയില്‍ ഭരണകക്ഷിയായ ജനതാദള്‍ എസില്‍നിന്ന് എംഎല്‍എമാരെ തട്ടിയെടുക്കുന്നതിനു ബിജെപി ഇപ്പോഴും ശ്രമം തുടരുകയാണെന്നു മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ‘ഓപറേഷന്‍ താമര’ ഇപ്പോഴും സജീവമാണ്. ഞങ്ങളുടെ എംഎല്‍എമാരിലൊരാള്‍ക്കു ബിജെപി പണം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്നലെ വന്‍തുകയാണു വാഗ്ദാനമായി വന്നത്. ബിജെപി നല്‍കാമെന്നു പറയുന്ന തുക കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ഇത്തരം സമ്മാനങ്ങള്‍ ആവശ്യമില്ലെന്നും വീണ്ടും ശ്രമിക്കരുതെന്നുമാണ് എംഎല്‍എ മറുപടി നല്‍കിയത്. അവര്‍ മോഷണശ്രമങ്ങള്‍ തുടരുകയാണ്’- വാര്‍ത്ത ഏജന്‍സിയോടു കുമാരസ്വാമി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *