തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ എവിടെപ്പോയാലും സെന്‍കുമാറിന് വോട്ട് കിട്ടില്ല: നമ്പി നാരായണന്‍

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തനിക്കെതിരെ തെളിവുകളുണ്ടെങ്കില്‍ മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ അത് പുറത്തുവിടണമെന്ന് നമ്പി നാരായണന്റെ മറുപടി. ഇത്രയും പ്രമാദമായ കേസില്‍ തനിക്കെതിരെ തെളിവുകളുണ്ടെങ്കില്‍ അത് ടി.പി.സെന്‍കുമാര്‍ കോടതിയില്‍ ഹാജരാക്കണം. അല്ലാതെ അവ വച്ചിരിക്കുന്നത് കോടതി അലക്ഷ്യമാമെന്നും നമ്പി നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

പദ്മഭൂഷണ്‍ ലഭിക്കാന്‍ തനിക്ക് അര്‍ഹതയില്ലെന്ന് പറഞ്ഞ സെന്‍കുമാറിനോട് സഹതാപം മാത്രമേ തോന്നുന്നുള്ളൂ എന്നും നമ്പി നാരായണന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ എവിടെപ്പോയാലും സെന്‍കുമാറിന് വോട്ട് കിട്ടില്ല. വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പ്രതികരിക്കാത്തത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *