അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്നു രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിലാകും പദ്ധതി നടപ്പാക്കുക. പട്ടിണി ഇല്ലാതാക്കാനുള്ള ചരിത്രപരമായ നീക്കമാണിത്. ഛത്തീസ്ഗഡിലെ കിസാന്‍ റാലിയില്‍ പങ്കെടുക്കവേയാണു രാഹുലിന്റെ പ്രഖ്യാപനം.
പ്രസംഗത്തില്‍ ബിജെപിയെ കടന്നാക്രമിക്കാനും രാഹുല്‍ മറന്നില്ല. രാജ്യത്തു രണ്ടുതരം ഇന്ത്യക്കാരെ സൃഷ്ടിക്കാനാണു ബിജെപിയുടെ ശ്രമം. അനില്‍ അംബാനി, നീരവ് മോദി, വിജയ് മല്യ, മെഹുല്‍ ചോക്‌സി തുടങ്ങിയവരും പാവപ്പെട്ട കര്‍ഷകരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ധനിക വ്യവസായികള്‍ക്ക് അനുകൂലമായാണു പ്രവര്‍ത്തിക്കുന്നത്. പാവം കര്‍ഷകരെ കേന്ദ്ര സര്‍ക്കാര്‍ മറന്നു- രാഹുല്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *