പ്രധാനമന്ത്രി വാഗ്ദ്ധാനം ചെയ്ത അച്ഛേ ദിന്‍ എവിടെയാണെന്നു രാഹുല്‍ ഗാന്ധി

അമേഠി:  പ്രധാനമന്ത്രി ദൈവത്തിന്റെ പേരില്‍ സത്യം ചെയ്യും. എന്നിട്ട് അദ്ദേഹം നമ്മളോട് കള്ളം പറയും. അധികാരത്തിലേറുമ്പോള്‍ വാഗ്ദ്ധാനം ചെയ്ത അച്ഛേ ദിന്‍ എവിടെയാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍വ്വ സന്നാഹത്തോടെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് രാഹുല്‍ ഗാന്ധി അമേഠിയില്‍ പറഞ്ഞു.  നിലവില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സ്വന്തം മണ്ഡലമായ അമേഠിയിലാണ് രാഹുല്‍ ഗാന്ധിയുള്ളത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് കൂടാതെ അടുത്ത ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഉജ്വലവിജയം കൈവരിക്കുമെന്ന് പറഞ്ഞ രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മോദി വ്യവസായികളുടെ കടങ്ങള്‍ മാത്രമാണ് എഴുതിത്തളുന്നത്. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ഒരു കള്ളനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് രാഹുല്‍ വ്യക്തമാക്കി.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദ്ധാനം ഞങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. സി.ബി.ഐ ഡയറക്ടറെ ഇത്ര പെട്ടെന്ന് മാറ്റിയത് എന്തിന് വേണ്ടിയായിരുന്നുവെന്ന ചോദ്യത്തിന് പ്രധാനമന്ത്രി മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *