ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിന്റേത് നാണംകെട്ട നിലപാടെന്ന് നരേന്ദ്രമോദി

കൊല്ലം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റേത് ഏറ്റവും നാണംകെട്ട നിലാപാടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്ലത്ത് എന്‍.ഡി.എയുടെ മഹാസമ്മേളനത്തെ അതിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും മോദി രൂക്ഷമായി വിമര്‍ശിച്ചു,. ശബരിമലയെക്കുറിച്ച് രാജ്യം മുഴവന്‍ സംസാരിക്കുകയാണ്. . ചരിത്രത്തിലിടം പിടിക്കാന്‍ പോകുന്ന സമരമാണ് ശബരിമലയിലേത്. കേരളത്തിന്റെ ആദ്ധ്യാത്മികതയുടെയും ചരിത്രത്തിന്റെയും അടയാളമാണ് ശബരിമല. ലോകത്തെ ഒരു സര്‍ക്കാരോ പാര്‍ട്ടിയോ എടുത്തിട്ടുള്ളതില്‍ വച്ച് ഏറ്റവും നാണംകെട്ട നിലപാടാണ് ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ എടുത്തതെന്ന് ചരിത്രം രേഖപ്പെടുത്തും. . ഇന്ത്യയുടെ സംസ്‌കാരത്തെയും ആദ്ധ്യാത്മികതയെയും ബഹുമാനിക്കുന്നവരല്ല ഇടതുപക്ഷം. അവര്‍ പക്ഷേ, ശബരിമല വിഷയത്തില്‍ ഇത്ര മോശം നിലപാടെടുക്കുമെന്ന് കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ ബി.ജെപിയുടെ നിലപാട് സുവ്യക്തമായിരുന്നു. അതിനനുസരിച്ചാണ് ബി.ജെ.പി കേരളത്തില്‍ പ്രവര്‍ത്തിച്ചത്. കേരളത്തിലെ ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ചും സംസ്‌കാരത്തിന് അനുസരിച്ചും പ്രവര്‍ത്തിച്ചിട്ടുള്ള ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് ബി.ജെ.പി മാത്രമാണ്. കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ വ്യക്തമായ ഒരു നിലപാട് ഇല്ലായിരുന്നു. ഇവര്‍ ശബരിമല വിഷയത്തില്‍ പാര്‍ലമെന്റില്‍ ഒന്നും പത്തനംതിട്ടയില്‍ വേറൊന്നുമാണ് പറയുന്നത്. ഇക്കാര്യത്തില്‍ ഓരോദിവസവും ഓരോന്നാണ് കോണ്‍ഗ്രസ് പറയുന്നത്. . നിങ്ങളുടെ ഇരട്ടത്താപ്പും ഓരോ ദിവസവുമെടുക്കുന്ന നിലപാടുകളും എല്ലാവര്‍ക്കുമറിയാമെന്ന് മോദി പരിഹസിച്ചു
ഇടതും കോണ്‍ഗ്രസും ലിംഗനീതി, സാമൂഹ്യനീതി – എന്നെല്ലാം പറയും. പക്ഷേ അവരുടെ പ്രവൃത്തികള്‍ അതിനെല്ലാം വിഭിന്നമാണ്. മുത്തലാഖിനെതിരാണ് സി.പി.എമ്മും കോണ്‍ഗ്രസും. ലിംഗനീതിയ്‌ക്കെതിരാണ് മുത്തലാഖ് എന്ന കാര്യത്തില്‍ സംശയമുണ്ടോ? നിരവധി ഇസ്ലാമിക രാഷ്ട്രങ്ങള്‍ നിരോധിച്ച മുത്തലാഖ് എന്തിനാണ് നമ്മുടെ രാജ്യത്ത്? മുത്തലാഖിനെതിരായ ബില്ല് കൊണ്ടുവന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും അതിനെ എതിര്‍ത്തു. വോട്ട് ബാങ്ക് മാത്രമാണ് അവരുടെ ലക്ഷ്യം.
കുറച്ചു ദിവസം മുന്‍പ് സാമ്പത്തിക സംവരണനിയമം സര്‍ക്കാര്‍ കൊണ്ടുവന്നു. ഏത് ജാതിമതങ്ങളിലുള്ളവര്‍ക്കും ഒരേ അവസരം വേണം, തുല്യനീതി വേണം എന്നതാണ് സര്‍ക്കാര്‍ നയം. സാമ്പത്തികസംവരണബില്‍ ചരിത്രഭൂരിപക്ഷത്തോടെ പാസായി. അതിനെ ഏത് പാര്‍ട്ടിയാണ് എതിര്‍ത്തത് എന്നറിയാമോ? മുസ്ലീംലീഗ്. യു.ഡി.എഫ് സഖ്യകക്ഷി. കോണ്‍ഗ്രസ് അതിനെ അനുകൂലിക്കുന്നോ? നിലപാട് വ്യക്തമാക്കണമെന്ന് മോദി ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *