ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വദേശി ദർശൻ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ 78.55 കോടി രൂപയുടെ സ്വദേശി ദർശൻ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചു.

എല്ലാ ഭാഗങ്ങളിലും നിരീക്ഷണ ക്യാമറുകൾ കുടുതൽ സ്ഥാപിച്ചു. പത്മ തീർത്ഥക്കുളത്തിലെ ചെളി മുഴുവൻ മാറ്റിയും തൂണുകൾ സ്ഥാപിച്ചും മണ്ഡപങ്ങൾ നവീകരിച്ചു.ക്ഷേത്രത്തിനു ചുറ്റുമുള്ള നടപ്പാതകൾ ഗ്രാനൈറ്റ് പാകി മിനുക്കി. വിശ്രമകേന്ദ്ര വും ശുചിമുറികളും മൂന്ന് ഇൻഫർമേഷൻ കേന്ദ്രങ്ങളടക്കം അടിമുടി മുഖം മിനുക്കലാണ് നടക്കുന്നത്. ക്ഷേത്രത്തിന് ഒന്നര മീറ്റർ ചുറ്റളവിലെ വൈദ്യുതി, ടെലിഫോൺ, കുടിവെള്ള കേബിളുകളെല്ലാം ഭൂമിക്കടിയിലാക്കി സുരക്ഷ ശക്തമാക്കുകയാണ്. ക്ഷേത്രത്തിന് സമീപത്തെ റോഡുകളെല്ലാം നവീകരിച്ച് ക്ഷേത്ര ഭിത്തികളുടെ ഉയരവും കൂട്ടിയാണ് നിർമ്മാണ ജോലികൾ നടത്തിയിരിക്കുന്നത്. ഒരു ലക്ഷം തുളസിച്ചെടികളടങ്ങിയ തുളസീവനവും ക്ഷേത്രത്തിന് സമീപം ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *