കര്‍ഷകസമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി മരിച്ചു

ന്യൂഡല്‍ഹി: കര്‍ഷകസമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. പഞ്ചാബ് ബത്തിന്‍ഡ ജില്ലയിലെ അമര്‍പുര ഗ്രാമത്തില്‍ നിന്നുള്ള ദര്‍ശന്‍ സിങ്ങ് (62) ആണ് മരിച്ചത്. ഇന്നലെ രാത്രി ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ദര്‍ശന്‍ സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേസമയം കര്‍ഷക സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും മുപ്പതോളം പേര്‍ക്ക് പരുക്കേറ്റതായും ഹരിയാന പോലീസ് പറഞ്ഞു. കര്‍ഷകര്‍ക്കെതിരെ 1980ലെ ദേശീയ സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

ശംഭു അതിര്‍ത്തിയില്‍ മാര്‍ച്ച് തടയുന്നതിനായി സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്യാനുള്ള ശ്രമം കര്‍ഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായതായി അംബാല പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സമാധാനാന്തരീക്ഷം ഇല്ലതാക്കി, ഉദ്യോഗസ്ഥര്‍ക്കുനേരെ കല്ലെറിഞ്ഞു, പൊതുസ്വത്ത് നശിപ്പിച്ചു എന്നെല്ലാം കര്‍ഷകര്‍ക്കെതിരെ ആരോപണമുണ്ട്. സര്‍ക്കാര്‍ സ്വത്തുക്കള്‍ നശിപ്പിച്ചതിന് കര്‍ഷകരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികളും ഹരിയാന പോലീസ് ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *