ചെങ്ങന്നൂരിൽ  ക്ഷേത്ര മേൽശാന്തിയെ മർദ്ദിച്ചു

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ  സിപിഎമ്മുകാർ ക്ഷേത്ര മേൽശാന്തിയെ മർദ്ദിച്ചു. കല്ലിശ്ശേരി മഴുക്കീർമേൽ മഹാവിഷ്ണു ക്ഷേത്രം മേൽ ശാന്തി രാഹുലിനെയാണ് സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ച് അവശനാക്കിയത്.

വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് രാഹുലിന് മർദ്ദനമേറ്റത്. തിരുവൻവണ്ടൂരിൽ വച്ച് സിപിഎം പ്രകടനത്തിനിടെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. പരുക്കേറ്റ രാഹുലിനെ തിരുവല്ല ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *