പറവണ്ണയിൽ 3 യുവാക്കൾക്ക് വെട്ടേറ്റു
മലപ്പുറം: മലപ്പുറം തിരൂരിന് സമീപം പറവണ്ണയിൽ 3 യുവാക്കൾക്ക് വെട്ടേറ്റു. ജംഷീർ, ആഷിഖ്, സൽമാൻ എന്നിവർക്കാണ് ഇന്നലെ രാത്രി പത്തരയോടെ വെട്ടേറ്റത്. കാറിൽ എത്തിയ സംഘം ഇവരുടെ ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല. ലീഗ്-കോണ്ഗ്രസ് പ്രവർത്തകരാണ് ജംഷീറും ആഷിഖും സൽമാനും. എന്നാൽ ആക്രമണത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.