“മായമ്മ” തുടങ്ങി…

നാടോടിയായി അലഞ്ഞ് അമ്പലങ്ങളിലും സര്‍പ്പക്കാവുകളിലും പുള്ളുവന്‍ പാട്ടും നാവോറ് പാട്ടും പാടി നടക്കുന്ന മായമ്മ എന്ന പെണ്‍കുട്ടിയുടെ ജീവിതയാതനകളുടെയും അവള്‍ക്കു അനുഭവിക്കേണ്ടി വരുന്ന ജയില്‍ വാസത്തിന്റെയും ഒപ്പം മകനുവേണ്ടിയും സ്ത്രീത്വത്തിനു വേണ്ടിയും അവള്‍ നടത്തുന്ന തുടര്‍ പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രം ‘ മായമ്മ ‘ തുടങ്ങി.

ചിത്രത്തില്‍ നായകനും നായികയുമാകുന്നത് പുതുമുഖങ്ങളായ അരുണും അങ്കിത വിനോദുമാണ്. കൂടാതെ ജയന്‍ ചേര്‍ത്തല, കൃഷ്ണപ്രസാദ്, വിജിതമ്പി, പൂജപ്പുര രാധാകൃഷ്ണന്‍, പി ജെ രാധാകൃഷ്ണന്‍, ബിജു കലാവേദി, ഇന്ദുലേഖ, കെ പി എ സി ലീലാമണി, ആതിര സന്തോഷ്, രാഖി മനോജ് എന്നിവരും കഥാപാത്രങ്ങളാകുന്നു.

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം രമേശ്കുമാര്‍ കോറമംഗലം, നിര്‍മ്മാണം പുണര്‍തം ആര്‍ട്ട്‌സ് ഡിജിറ്റല്‍ െ്രെപവറ്റ് ലിമിറ്റഡ് ഇന്‍ അസ്സോസിയേഷന്‍ വിത്ത് യോഗീശ്വരാ ഫിലിംസ് (െ്രെപവറ്റ് ലിമിറ്റഡ്), എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് രാജശേഖരന്‍ നായര്‍ ജെ, ശബരീനാഥ്, ഗണേഷ് പ്രസാദ്, ഗിരീശന്‍, വിഷ്ണു, ഛായാഗ്രഹണം നവീന്‍ കെ സാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അനില്‍ കഴകൂട്ടം, കല അജി പായ്ച്ചിറ, ചമയം ഉദയന്‍ നേമം, കോസ്റ്റ്യും ബിജു മങ്ങാട്ട്‌കോണം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അജയ്‌ഘോഷ് പരവൂര്‍, ഗാനരചന രമേശ്കുമാര്‍ കോറമംഗലം, ഉമേഷ് പോറ്റി (നാവോറ്), സംഗീതം രാജേഷ് വിജയ്, ആലാപനം അഖില ആനന്ദ്, രാജേഷ് വിജയ്, ലക്ഷ്മി, പ്രമീള, പ്രിയാ രാജേഷ്, സംവിധാന സഹായികള്‍ റാഫി പോത്തന്‍കോട്, കുട്ടു ഗണേഷ്, അനൂപ്, സുധീഷ് ജനാര്‍ദ്ദനന്‍, ലൊക്കേഷന്‍ മാനേജര്‍ പത്മാലയന്‍ മംഗലത്ത്, സ്റ്റില്‍സ് കണ്ണന്‍ പള്ളിപ്പുറം, പിആര്‍ഓ അജയ് തുണ്ടത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *