ഒരപാര കല്യാണവിശേഷം നവംബര്‍ 30 ന്

ഭഗത് മാനുവല്‍, കൈലാഷ്, അഷ്‌ക്കര്‍ സൗദാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീഷ് പുത്തന്‍പുര രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ‘ ഒരപാര കല്യാണവിശേഷം ‘ നവംബര്‍ 30 ന് തീയേറ്ററുകളിലെത്തുന്നു.
സര്‍ക്കാര്‍ ജോലിയില്ലാത്തതിന്റെ പേരില്‍ പെണ്ണ് കിട്ടാന്‍ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.

സ്‌ക്രീന്‍ വ്യൂ പ്രൊഡക്ഷന്‍സിന്റെയും വാകേരി സിനിമാസിന്റെയും ബാനറില്‍ അജയന്‍ വടക്കയില്‍, മനോജ് കുമാര്‍ കരുവാത്ത്,,പുരുഷോത്തമന്‍ ഇ പിണറായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഭഗത് മാനുവല്‍, കൈലാഷ്, അഷ്‌ക്കര്‍ സൗദാന്‍ എന്നിവര്‍ക്കു പുറമെ ശിവാനി ഭായ്, ഭീമന്‍ രഘു, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, ശിവദാസ് മട്ടന്നൂര്‍, ഉല്ലാസ് പന്തളം, നസീര്‍ സംക്രാന്തി, സുധീര്‍ പറവൂര്‍, ശിവദാസ് മാറമ്പിള്ളി, കണ്ണൂര്‍ ശ്രീലത, രശ്മി അനില്‍, എന്നിവരും കഥാപാത്രങ്ങളാകുന്നു.

സഹനിര്‍മ്മാണം സജേഷ് വാകേരി, അരവിന്ദാക്ഷന്‍ കണ്ണോത്ത്, കഥ സുനോജ്, ഛായാഗ്രഹണം ഷമീര്‍ ജിബ്രാന്‍, എഡിറ്റര്‍ പി.സി.മോഹനന്‍, സംഗീതം ഹരികുമാര്‍ ഹരേറാം, ഗാനരചന പ്രേംദാസ് ഇരുവള്ളൂര്‍, പ്രെമോദ് വെള്ളച്ചാല്‍, ആലാപനം ജാസി ഗിഫ്റ്റ്, തേജസ്സ്, ശ്രീഗോപിക ഗോകുല്‍ദാസ്, വിതരണം ചാപ്റ്റര്‍ ഇന്‍ ഫിലിം, കല വിനീഷ് കൂത്തുപറമ്പ്, മേക്കപ്പ് പ്രെജി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍സജി കോട്ടയം, കോസ്റ്റ്യൂം വിനീത് ദേവദാസ്, ബി.ജി.എം സാമുവല്‍ അബി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിനി സുധാകരന്‍, അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ ഉടുമ്പന്‍ചോല, ഫിനാന്‍സ് കണ്‍ട്രോളര്‍ സഹദേവന്‍ യു, ഡിസൈന്‍സ് മനു ഡാവിഞ്ചി, സ്റ്റില്‍സ് ഷാലു പേയാട്, പി ആര്‍ ഒ അയ്മനം സാജന്‍, ഷെജിന്‍ ആലപ്പുഴ, അജയ് തുണ്ടത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *