വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു

ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ഇടുക്കി തങ്കന്‍പാറ ചേരിയാര്‍ സ്വദേശി റോയി(55)ആണ് മരിച്ചത്.

ഇദ്ദേഹം തനിച്ചായിരുന്നു വീട്ടില്‍ താമസം.

അതേസമയം, ശാന്തന്‍പാറ പേത്തൊട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ശക്തമായ ഉരുള്‍പൊട്ടലുണ്ടായിരുന്നു. രണ്ടു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വീട്ടിലുള്ളവരെ മാറ്റി പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ ആര്‍ക്കും പരിക്കില്ല. സമീപത്തെ കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. പേത്തൊട്ടി ദളം ഭാഗത്താണ് ഉരുള്‍പൊട്ടിയത്. ശാന്തന്‍പാറയില്‍ മരംവീണ് റോഡ് ഗതാഗതം തടസപ്പെട്ടു. പിന്നീട് അഗ്‌നിരക്ഷാ സേനയും റവന്യൂ അധികൃതരും എത്തി തടസം നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *