പോക്‌സോ കേസ്: സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിനു സസ്‌പെന്‍ഷന്‍

കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ബസ് യാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് കേസില്‍പ്പെട്ട സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിനു സസ്‌പെന്‍ഷന്‍. മലപ്പുറം ജില്ലാ കമ്മി അംഗം വേലായുധന്‍ വള്ളിക്കുന്നിനെയാണ് സസ്‌പെന്‍ഡ് ചെയ്തതത്.

വേലായുധന്‍ വള്ളിക്കുന്നിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അടിയന്തരയോഗം ചേര്‍ന്ന് നടപടി സ്വീകരിച്ചത്.അതേസമയം സസ്‌പെന്‍ഷന്‍ കാലാവധി വ്യക്തമാക്കിയിട്ടില്ല. വേലായുധന്‍ വള്ളിക്കുന്നിനെതിരെ പരപ്പനങ്ങാടി പോലീസാണ് കേസെടുത്തത്. കോഴിക്കോട് നല്ലളം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

ബസ് യാത്രയ്ക്കിടെയാണ് ഇയാള്‍ ആണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. കേസ് നല്ലളം പോലീസിന് കൈമാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *