ചെമ്പക കിന്ഡര്‍ഗാര്‍ട്ടന്‍ പൈതൃകോത്സവം ആഘോഷിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ സംസ്‌കാരവും ഓജസ്സും ശ്രേയസ്സും വിളിച്ചോതുന്ന വിവിധയിനം വസ്തുക്കളുടെ ശേഖരണവും പ്രദര്‍ശനവും ചെമ്പക കിന്‍ഡര്‍ ഗാര്‍ട്ടന്റെ 12 ശാഖകളില്‍ നടന്നു.

പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പാചക വിദഗ്ദ്ധയും അഭിഭാഷകയുമായ ലക്ഷ്മി നായര്‍ നിര്‍വഹിച്ചു .ചെമ്പക ഡയറക്ടര്‍മാരായ ശശികല രാജ്, ഷീജ നെല്ലയപ്പന്‍ , ചീഫ് കോര്‍ഡിനേറ്റര്‍ വിജി ഭവേന്ദു, വിവിധ ശാഖകളിലെ പ്രഥമാധ്യാപികമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഗ്രാമഫോണ്‍, വെറ്റിലത്തട്ടം, ഉപ്പ്മരവി, കാപ്പിപ്പാത്രം, കരകൗശലവസ്തുക്കള്‍ ഉരുളി, പലതരം നിലവിളക്കുകള്‍, വാര്‍പ്പ്, ആമാടപ്പെട്ടി , വള്ളങ്ങള്‍ വാദ്ധ്യോപകരണങ്ങള്‍ , തൊട്ടില്‍, എന്നിങ്ങനെ വിസ്മയക്കാഴ്ച
ഒരുക്കിയ പൈതൃകം 2023 ഏറെ ശ്രദ്ധയാകര്‍ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *