ബാലനെ പരിഹസിച്ച് മുരളീധരന്‍

തിരുവനന്തപുരം: മാര്‍ക്‌സിസ്റ്റു പാര്‍ട്ടി തരംതാണ കളിയാണു കളിക്കുന്നതെന്നു കെ മുരളീധരന്‍. ബാലന്‍ കേസ് വാദിക്കും തോറും കക്ഷിയുടെ ശിക്ഷ കൂടുന്ന അവസ്ഥയാണെന്ന് അദ്ദേഹം പരിഹസിച്ചു.

ലീഗിന് ഒരു ഇളക്കവുമില്ല. അവര്‍ക്ക് ഇളക്കമുണ്ടോ എന്നു നോക്കി നടക്കേണ്ട അവസ്ഥയില്‍ സി പി എം എത്തി. സര്‍ക്കാറിനെക്കൊണ്ടു ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കേണ്ട പാര്‍ട്ടി, പ്രതിപക്ഷത്ത് ഭിന്നിപ്പുണ്ടാക്കാന്‍ നടക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *