സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് രേഖപ്പെടുത്തിയത്. പവന് 120 രൂപ കുറഞ്ഞ് 45,080 രൂപയിലും ഗ്രാമിന് 15 രൂപ താഴ്ന്ന് 5,635 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 45,120 രൂപയിലാണ് സ്വര്‍ണം ഈ മാസം ആരംഭിച്ചത്.
തുടര്‍ന്ന് ഈ മാസം മൂന്നിന് ഉയര്‍ന്ന നിലവാരമായ 45,280 രൂപ രേഖപ്പെടുത്തി. ഒക്ടോബര്‍ 28ന് സ്വര്‍ണവില റെക്കോര്‍ഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് സ്വര്‍ണവില.
സംസ്ഥാനത്ത് നിലവില്‍ വെള്ളിവിലയില്‍ മാറ്റമില്ല. അതേസമയം വരും മണിക്കൂറുകളില്‍ വില മാറാനുള്ള സാധ്യത കൂടുതലാണ്. വെള്ളി വിലഗ്രാമിന് 78 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 624 രൂപയാണ്. കിലോയ്ക്ക് 78,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്