ആര്യാടന്‍ ഷൗക്കത്തിനെ ക്ഷണിച്ചു എ കെ ബാലന്‍

തിരുവനന്തപുരം : ആര്യാടന്‍ ഷൗക്കത്തിനെ ക്ഷണിച്ചു സി പി എം. ഷൗക്കത്തിനെതിരെ അച്ചടക്ക നടപടിയുണ്ടായാല്‍ ഷൗക്കത്തിനെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാവും സി പി എമ്മും ഇടതു പക്ഷവും സ്വീകരിക്കുകയെന്ന് സി പി എം നേതാവ് എ കെ ബാലന്‍ പറഞ്ഞു.

ഷൗക്കത്തിനെ തൊടാന്‍ കോണ്‍ഗ്രസ്സിനു കഴിയില്ല. അച്ചടക്ക നടപടിയുണ്ടായാല്‍ കോണ്‍ഗ്രസ് വള പൊട്ടുമ്പോലെ പൊട്ടും. കോണ്‍ഗ്രസ്സിലെ ശക്തനായ മത നിരപേക്ഷ വാദിയാണു ഷൗക്കത്ത്. ഫലസ്തീന്‍ വിഷയത്തില്‍ ശക്തമായ നിലപാടുള്ളയാളാണ്. ഷൗക്കത്തിനെതിരെ നടപടിയെടുത്താല്‍ കോണ്‍ഗ്രസ് ബി ജെ പി നയത്തിന്റെ ഭാഗമാണെന്നു മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *