ഇന്ത്യയിലെ ഐ ഫോണ്‍ നിര്‍മാണം കേന്ദ്രം ടാറ്റാ ഗ്രൂപ്പിന് നല്‍കി

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഐ ഫോണ്‍ നിര്‍മാണം ടാറ്റാ ഗ്രൂപ്പിന് നല്‍കി കേന്ദ്രം. ആഭ്യന്തര, ആഗോള കമ്പോളത്തിനുള്ള ഐ ഫോണുകള്‍ ടാറ്റ നിര്‍മിക്കും.

രണ്ടര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം ആരംഭിക്കുമെന്ന് കേന്ദ്ര ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇതോടെ രാജ്യത്ത് ഐഫോണ്‍ നിര്‍മിക്കുന്ന ആദ്യ കമ്പനിയായി മാറും ടാറ്റ. ലോക വിപണിയില്‍ തന്നെ ടാറ്റയുടെ വിവിധ ഉത്പന്നങ്ങള്‍ക്ക് മികച്ച മാര്‍ക്കറ്റുണ്ട്. ഇന്ന് ചേര്‍ന്ന വിസ്‌ട്രോണ്‍ ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് കമ്പനിയുടെ ഇന്ത്യയിലെ നിര്‍മാണ യൂണിറ്റ് ടാറ്റാ ഗ്രൂപ്പിന് നല്‍കാന്‍ അന്തിമ തീരുമാനമായത്. 2024 വരെ 180 കോടി ഐഫോണുകള്‍ നിര്‍മിക്കാനുള്ള കരാര്‍ വിസ്‌ട്രോണ്‍ ഏറ്റെടുത്തിട്ടുണ്ട്.

ആപ്പിളിന് വേണ്ടിയാണ് ടാറ്റ ഗ്രൂപ്പ് ഐഫോണുകള്‍ നിര്‍മിക്കുക. ആപ്പിളിന്റെ കരാര്‍ നിര്‍മാണ കമ്പനിയായിരുന്ന വിസ്‌ട്രോണിന്റെ ഇന്ത്യയിലെ നിര്‍മാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായി.

ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ വിസ്‌ട്രോണിന്റെ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തും. തായ്‌വാന്‍ കമ്പനികളായ വിസ്‌ട്രോണും ഫോക്‌സ്‌കോണുമാണ് ആപ്പിളിന്റെ പ്രധാന കരാര്‍ നിര്‍മാതാക്കള്‍. ഫോക്‌സ്‌കോണിനും ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *