മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി

ഇടുക്കി : മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. സര്‍ക്കാര്‍ ഭൂമി കൈയ്യേറി ഏല കൃഷി നടത്തിയ ആനയിറങ്കല്‍ – ചിന്നക്കനാല്‍ മേഖലയിലാണ് ഒഴിപ്പിക്കുന്നത്. ജില്ലാ കലക്ടറുടെ കീഴിലുള്ള ദൗത്യ സംഘം അഞ്ച് ഏക്കര്‍ ഏല കൃഷിയാണ് ഒഴിപ്പിക്കുന്നത്. അടിമാലി സ്വദേശി റ്റിജു കുര്യാക്കോസ് കൈയ്യേറിയ അഞ്ച് ഏക്കര്‍ 55 സെന്റ് സ്ഥലത്തെ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയായി.

കൈയ്യേറ്റ ഭൂമി ഒഴിപ്പിച്ച ദൗത്യസംഘം ഇവിടെ സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചു. സ്ഥലത്തെ കെട്ടിടങ്ങളും ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു. കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ചെറുകിട കുടിയേറ്റക്കാര്‍ക്കും നോട്ടീസ് നല്‍കിയെന്ന പരാതിയാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്.

വന്‍കിട കൈയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അഞ്ച് സെന്റില്‍ കുറവുള്ളവരെ ഒഴിപ്പിക്കിലല്ല ലക്ഷ്യമെന്നും റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *