മുംബൈ ഭീകരാക്രമണത്തില്‍ പരിക്കേറ്റ സൈനികനു വീടു നിര്‍മിക്കാന്‍ സര്‍ക്കാര്‍ സൗജന്യമായി ഭൂമി നല്‍കും

തിരുവനന്തപുരം : മുംബൈ ഭീകരാക്രമണത്തില്‍ സാരമായി പരിക്കേറ്റ സൈനികനു വീടു നിര്‍മിക്കാന്‍ സര്‍ക്കാര്‍ സൗജന്യമായി ഭൂമി നല്‍കും. എന്‍ എസ് ജി കമാന്‍ഡോ കണ്ണൂര്‍ അഴീക്കോടെ പി വി മനേഷിന് ഭവന നിര്‍മാണത്തിനാണു സൗജന്യമായി ഭൂമി പതിച്ച് നല്‍കുന്നത്.

പുഴാതി വില്ലേജ് റീ.സര്‍വേ 42/15ല്‍പ്പെട്ട പഴശ്ശി ജലസേചന പദ്ധതിയുടെ അധീനതയിലുളള അഞ്ച് സെന്റ് ഭൂമി സര്‍ക്കാരിന്റെ സവിശേഷാധികാരം ഉപയോഗിച്ച് പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി സൗജന്യമായി പതിച്ചു നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *