സ്വര്‍ണത്തിന് ഇന്ന് 200 രൂപ വര്‍ദ്ധിച്ചു; പവന്‌ 44560 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 200 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ 400 രൂപ കൂടിയിരുന്നു. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്ക് 44560 രൂപയാണ്. ഇസ്‌റാഈല്‍ -ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയരുകയാണ്. ശനിയാഴ്ച 1120 രൂപ ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 25 രൂപ ഉയര്‍ന്ന് 5570 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4623 രൂപയുമാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *