മരപ്പൊടി ചാക്കുകളില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 6,600 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

കണ്ണൂര്‍ : നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 6,600 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. മരപ്പൊടി ചാക്കുകളില്‍ കന്നാസില്‍ നിറച്ചാണു കടത്താന്‍ ശ്രമിച്ച സ്പിരിറ്റ് പഴയങ്ങാടിയില്‍വച്ചാണു പിടികൂടിയത്.

ഉച്ചയോടെ കൊത്തി കുഴിച്ച പാറ റോഡിലായിരുന്നു എക്‌സൈസ് സംഘം വാഹന പരിശോധന നടത്തിയത്. കാസര്‍ഗോഡ് ഭാഗത്തുനിന്നു വരികയായിരുന്ന ലോറിയില്‍ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. തൃശൂരിലേക്കായിരുന്നു സ്പിരിറ്റു കൊണ്ടുപോയത്. കാസര്‍കോട് സ്വദേശി മൂസക്കുഞ്ഞി അറസ്റ്റിലായി.

Leave a Reply

Your email address will not be published. Required fields are marked *