സാഹിത്യകാരന്‍ ഡോ. സി ആര്‍ ഓമാനക്കുട്ടന്‍ അന്തരിച്ചു

കൊച്ചി : പ്രശസ്ത സാഹിത്യകാരന്‍ ഡോ. സി ആര്‍ ഓമാനക്കുട്ടന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹാസ്യസാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ സാഹിത്യകാരനാണ് സി.ആര്‍. ഓമനക്കുട്ടന്‍.

പെണ്ണമ്മ – രാഘവന്‍ ദമ്പതികളുടെ മകനായി കോട്ടയത്ത് ജനിച്ചു. കോട്ടയം നായര്‍സമാജം ഹൈസ്‌കൂള്‍, സി.എം.എസ്. കോളജ്, കൊല്ലം എസ്.എന്‍. കോളജ്, ചങ്ങനാശേരി എസ്.ബി. കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയില്‍ പത്രപ്രവര്‍ത്തനം നടത്തി.

നാലു വര്‍ഷത്തിലേറെ കേരള സര്‍ക്കാരിന്റെ പബഌക് റിലേഷന്‍സ് വകുപ്പില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ഗവണ്‍മെന്റ് കോളജുകളില്‍ മലയാളം ലക്ചറര്‍. ഏറെക്കാലം എറണാകുളം മഹാരാജാസ് കോളജില്‍. ’98 മാര്‍ച്ചില്‍ വിരമിച്ചു. ഇരുപതു വര്‍ഷമായി ‘ദേശാഭിമാനി’യില്‍ നടുക്കോളം എന്ന പംക്തി എഴുതി.

ഓമനക്കഥകള്‍, ഈഴശിവനും വാരിക്കുന്തവും, അഭിനവശാകുന്തളം, ശവംതീനികള്‍, കാല്പാട്, പരിഭാഷകള്‍, ഫാദര്‍ ഡെര്‍ജിയസ്, ഭ്രാന്തന്റെ ഡയറി, കാര്‍മില, തണ്ണീര്‍ തണ്ണീര്‍ എന്നിവയാണ് പ്രധാന കൃതികള്‍. 25ലധികം കൃതികള്‍ എഴുതിയിട്ടുണ്ട്.

ചലച്ചിത്ര സംവിധായകന്‍ അമല്‍ നീരദ് മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *