തിരുവനന്തപുരത്ത് വീണ്ടും നിപ സംശയം

തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും നിപ സംശയം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന തിരുവനന്തപുരം സ്വദേശിനിയുടെയും കാട്ടാക്കട സ്വദേശിയുടെയും സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. നാളെ രാവിലെ ഇരുവരുടെയും ഫലം വരും.

മുംബൈയില്‍ നിന്ന് കോഴിക്കോട് വഴി വീട്ടിലേക്ക് എത്തിയ കാട്ടാക്കട സ്വദേശി ശ്വസംമുട്ടും പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ നിപയാണെന്ന് സംശയം പ്രകടിപ്പിക്കുകയായിരുന്നു. ഇയാളെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *