വള്ളിച്ചെരുപ്പ് 22 ന് പ്രദര്‍ശനത്തിനെത്തുന്നു

തമിഴില്‍ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച  ബിജോയ്  മലയാളത്തില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന  വള്ളിച്ചെരുപ്പ് സെപ്റ്റംബര്‍ 22 ന് തീയേറ്ററുകളിലെത്തുന്നു.

എഴുപതുകാരനായ മുത്തച്ഛനായിട്ടാണ് ബിജോയ് വള്ളിച്ചെരുപ്പില്‍ അഭിനയിക്കുന്നത്. മുത്തച്ഛനും കൊച്ചു മകനുമായിട്ടുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മാസ്റ്റര്‍ ഫിന്‍ ബിജോയ് ആണ് കൊച്ചു മകനാകുന്നത്. ഏഷ്യാനെറ്റ് പഌസ്സിലൂടെ പ്രേക്ഷകര്‍ സ്വീകരിച്ച ചിന്നുശ്രീ വല്‍സലനാണ് നായികയെ അവതരിപ്പിക്കുന്നത്. ബിജോയ് കണ്ണൂര്‍, ചിന്നുശ്രീ വര്‍സലന്‍, മാസ്റ്റര്‍ ഫിന്‍ ബിജോയ് എന്നിവര്‍ക്കു പുറമെ കൊച്ചുപ്രേമന്‍ , സാജന്‍ സൂര്യ, അനൂപ് ശിവസേവന്‍, ദിവ്യ ശ്രീധര്‍ , എസ് ആര്‍ ശിവരുദ്രന്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു.

ബാനര്‍ ശ്രീമുരുകാ മൂവി മേക്കേഴ്‌സ് , തിരക്കഥ, സംവിധാനം ശ്രീഭാരതി , നിര്‍മ്മാണം സുരേഷ് സി എന്‍ , ഛായാഗ്രഹണം റിജു ആര്‍ അമ്പാടി, എഡിറ്റിംഗ് ശ്യാം സാംബശിവന്‍, കഥ ബിജോയ് കണ്ണൂര്‍, സംഭാഷണം ദേവിക എല്‍ എസ് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സജി അടൂര്‍ , അസ്സോസിയേറ്റ് ഡയറക്ടര്‍ നന്ദന്‍ , പ്രൊഡക്ഷന്‍ മാനേജര്‍ എസ് ആര്‍ ശിവരുദ്രന്‍ , ഗാനരചന ഹരികൃഷ്ണന്‍ വണ്ടകത്തില്‍, സംഗീതം ജോജോ കെന്‍ (ഗായികയും എം എല്‍ എയുമായ ദലീമയുടെ ഭര്‍ത്താവ്), ആലാപനം ഇക്ബാല്‍ കണ്ണൂര്‍, ഫിന്‍ ബിജോയ്, ഫാത്തിമ, പ്രിയ ബൈജു , വിതരണം ശ്രീമുരുകാ മൂവി മേക്കേഴ്‌സ്, പി ആര്‍ ഓ അജയ് തുണ്ടത്തില്‍

Leave a Reply

Your email address will not be published. Required fields are marked *