ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബര്‍ 22ന്

ഫ്രെയിം ടു ഫ്രെയിം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ മുബീന്‍ റൗഫ് സംവിധാനം ചെയ്ത ‘ ആരോമലിന്റെ ആദ്യത്തെ പ്രണയം’ സെപ്റ്റംബര്‍ 22ന് തീയേറ്ററുകളിലെത്തുന്നു. ആരോമലിന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയവും അത് നേടിയെടുക്കാന്‍ അയാള്‍ നടത്തുന്ന പോരാട്ടവും അയാളെ അതിലേക്ക് എത്തിക്കാന്‍ പ്രകൃതി എത്തരത്തില്‍ സഹായിക്കുന്നു എന്നതും ചിത്രത്തില്‍ കാണാന്‍ കഴിയും. തീര്‍ത്തും പ്രണയത്തില്‍ ചാലിച്ച ഒരു കുടുംബ ചിത്രമാണിത്. വ്യത്യസ്ഥമായൊരു കഥ കണ്ടെത്തി അതിനനുയോജ്യമായ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണ് ചിത്രത്തില്‍ ചെയ്തിട്ടുള്ളത്.

ആരോമലിനെ അവതരിപ്പിക്കുന്നത് കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സിദ്ദിഖ് സാമനാണ്. നായികയാകുന്നത് അമാന ശ്രീനി. ഒപ്പം സലിംകുമാര്‍, വിനോദ് കോവൂര്‍, അഭിലാഷ് ശ്രീധരന്‍, റിഷി സുരേഷ്, റമീസ് കെ, ശിവപ്രസാദ്, മെല്‍ബിന്‍, രവി എന്നിവരും കഥാപാത്രങ്ങളാകുന്നു.

സംവിധാനം മുബീന്‍ റൗഫ് (ങൗയലലി ഞീൗള), ബാനര്‍, നിര്‍മ്മാണം ഫ്രെയിം ടു ഫ്രെയിം മോഷന്‍ പിക്‌ച്ചേഴ്‌സ്, കഥ, തിരക്കഥ, സംഭാഷണം മിര്‍ഷാദ് കൈപ്പമംഗലം, ഛായാഗ്രഹണം എല്‍ദോ ഐസക്ക്, എഡിറ്റിംഗ്, കളറിസ്റ്റ് അമരിഷ് നൗഷാദ്, ഗാനരചന രശ്മി സുശീല്‍, മിര്‍ഷാദ് കൈപ്പമംഗലം, അനൂപ് ജി, സംഗീതം ചാള്‍സ് സൈമണ്‍, ശ്രീകാന്ത് എസ് നാരായണ്‍, ആലാപനം കെ എസ് ഹരിശങ്കര്‍, ഹിഷാം അബ്ദുള്‍ വഹാബ്, അരവിന്ദ് വേണുഗോപാല്‍, സച്ചിന്‍രാജ്, വിനോദ് കോവൂര്‍, ക്രീയേറ്റീവ് ഡയറക്ടര്‍ അമരിഷ് നൗഷാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിയാസ് വയനാട്, പശ്ചാത്തല സംഗീതം ശ്രീകാന്ത് എസ് നാരായണ്‍, കല സിദ്ദിഖ് അഹമ്മദ്, ചമയം ഷിജുമോന്‍, കോസ്റ്റിയും ദേവകുമാര്‍ എസ്, കാസ്റ്റിംഗ് ഡയറക്ടര്‍ റമീസ് കെ, അസ്സോസിയേറ്റ് സിനിമാട്ടോഗ്രാഫര്‍ സിഖില്‍ ശിവകല, ത്രില്‍സ് സജീര്‍ഖാന്‍, മരയ്ക്കാര്‍, കോറിയോഗ്രാഫി സാകേഷ് സുരേന്ദ്രന്‍, സംവിധാന സഹായികള്‍ സൂര്യന്‍, അലന്‍ വര്‍ഗ്ഗീസ്, അനു എസ് പ്രസാദ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് മുഹമ്മദ് ഫയസ്, അശ്വിന്‍ മോട്ടി, മ്യൂസിക് റിലീസ്‌സൈന മ്യൂസിക്‌സ്, വിതരണം റിയ2 മോഷന്‍ പിക്‌ച്ചേഴ്‌സ്, ലൊക്കേഷന്‍ മാനേജര്‍ അനന്തകൃഷ്ണന്‍, സ്റ്റുഡിയോ, ഡിഐ ഫ്യൂച്ചര്‍ വര്‍ക്ക്‌സ് മീഡിയ ഫാക്ടറി, ഡിസൈന്‍സ് മീഡിയ ഫാക്ടറി & അര്‍ജുന്‍ സി രാജ്, സ്റ്റില്‍സ് ബെന്‍സണ്‍ ബെന്നി, പി ആര്‍ ഓ അജയ് തുണ്ടത്തില്‍

Leave a Reply

Your email address will not be published. Required fields are marked *