വയനാട്ടില്‍ കടുവ പിടിയിലായി

സുല്‍ത്താന്‍ ബത്തേരി : നൂല്‍പ്പുഴ മൂലങ്കാവ് എറളോട്ടുകുന്നില്‍ ദിവസങ്ങളായി ഭീതി പരത്തിയ കടുവ ഒടുവില്‍ പിടിയിലായി. എറളോട്ടുകുന്നില്‍ വനം വകുപ്പ് സ്ഥാപിച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കടുവ കുടുങ്ങിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കടുവയെ പരിശോധനക്ക് വേണ്ടി മുത്തങ്ങയിലേക്ക് കൊണ്ടുപോയി.

മൂന്ന് ദിവസം മുമ്പാണ് കൂട് സ്ഥാപിച്ചത്. രണ്ട് കൂടുകളാണ് സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ശനിയാഴ്ച രാത്രി മാത്രമാണ് പ്രദേശത്ത് കടുവയുടെ സാന്നിധ്യമില്ലാതിരുന്നത്. കഴിഞ്ഞ ദിവസം വളര്‍ത്തുനായയെ പിടികൂടിയിരുന്നു.

ഓണാവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കടുവയെ പിടികൂടിയത് ആശ്വാസമായി. അതിരാവിലെ ട്യൂഷനും സ്‌കൂളിലേക്കും വിദ്യാര്‍ഥികള്‍ പോകുന്നതും വൈകിട്ട് തിരികെ വരുന്നതുമായ വഴികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടുവയെ നാട്ടുകാര്‍ കണ്ടിരുന്നു. നിരവധി കര്‍ഷക തൊഴിലാളികളും താമസിക്കുന്ന പ്രദേശമാണ് ഇവിടം.

Leave a Reply

Your email address will not be published. Required fields are marked *